മീന്‍കറിയെ ചൊല്ലി തര്‍ക്കം; ഹോട്ടലിലെ ചില്ലുമേശ ഇടിച്ചുതകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു

പാലക്കാട് : ഭക്ഷണശാലയിലെ ചില്ലുമേശ കൈ കൊണ്ട് തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു മരിച്ചു. ഇന്നലെ അർധരാത്രിയിൽ പാലക്കാട്‌ കൂട്ടുപാതയിലായിരുന്നു സംഭവം. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്താണ് മരിച്ചത്.

ലഘുഭക്ഷണശാലയിൽ 5 സുഹൃത്തുക്കൾക്കൊപ്പമാണ് ശ്രീജിത്ത് എത്തിയത്. കഴിക്കുന്നതിനിടെ മീൻ കറിയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ചില്ലു മേശ ശ്രീജിത്ത് കൈ കൊണ്ട് ഇടിച്ചു തകർക്കുകയായിരുന്നെന്ന് കസബ പൊലീസ് പറഞ്ഞു. സുഹൃത്തുക്കൾ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചരക്കു വാഹന ജീവനക്കാർക്കായി തുറന്നുവെച്ചതായിരുന്നു ലഘുഭക്ഷണശാല. സംഭവത്തിന് പിന്നാലെ പൊലീസെത്തി കട പൂട്ടിച്ചു.

Comments (0)
Add Comment