നെയ്യാറ്റിൻകര DySPക്കെതിരെ കൊലക്കുറ്റത്തിന് കേസ്; ചുമതലകളില്‍ നിന്നും മാറ്റി

Jaihind Webdesk
Tuesday, November 6, 2018

ഡിവൈഎസ്പിയുമായുള്ള വാക്ക് തർക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാറിനെ സസ്പെൻഡ് ചെയ്തു.  ഹരികുമാറിനെ ചുമതലകളില്‍ നിന്നും മാറ്റി.  സംഭവത്തിൽ വകുപ്പ്തല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. ഡിവൈഎസ്പിയുടേത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റത്തിനും കേസെടുത്തു.

സംഭവം എ.എസ്.പി. അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി.

 

പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; DySP തള്ളിമാറ്റിയ യുവാവ് വാഹനമിടിച്ച് മരിച്ചു