കുറ്റ്യാടിയിലെ നടപടികള്‍ അവസാനിക്കുന്നില്ല : പ്രാദേശിക നേതാക്കളെ സിപിഎം പുറത്താക്കി

Jaihind Webdesk
Thursday, July 29, 2021

കോഴിക്കോട്:  കുറ്റ്യാടിയിലെ പ്രതിഷേധപ്രകടനത്തിൽ‍ പ്രാദേശിക നേതാക്കൾക്കെതിരെ സിപിഎമ്മില്‍ കൂട്ടനടപടി. മൂന്ന് ലോക്കല്‍ കമ്മിറ്റിയംഗങ്ങളെയും ഒരു ബ്രാഞ്ച് സെക്രട്ടറിയെയും പുറത്താക്കി. മൂന്ന് അംഗങ്ങള്‍ക്ക് ഒരുവര്‍ഷവും രണ്ടുപേര്‍ക്ക് ആറുമാസവും സസ്പെന്‍ഷന്‍. വടയം ലോക്കൽ കമ്മിറ്റി അംഗങ്ങള്‍ക്കും ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെയും നടപടിയെടുത്തു.

പ്രകടനത്തിന്‍റെ പേരില്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു. ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് എംഎല്‍എയെ തരംതാഴ്ത്തിയത്. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം നടത്തിയത്.