തമിഴ്നാട്ടില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. കെഎസ്ആര്‍ടിസി ബസും തമിഴ്നാട് ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാഗര്‍കോവിലിനടുത്തുള്ള മാര്‍ത്താണ്ഡം പാലത്തിനുമുകളിലായിരുന്നു സംഭവം. അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു. രണ്ട് ഡ്രൈവര്‍മാരുടെയും നില ഗുരുതരമാണ്. തമിഴ്നാട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.