എറണാകുളം: സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ അഞ്ചു പേര്‍ക്ക് പരുക്ക്. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എംജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മൂവർക്കും നേരിയ പരുക്കേറ്റു.
വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരുക്കേറ്റു. ബ്രൊമാൻസ് എന്ന സിനിമയുടെ ചെയ്സിങ് സീൻ ചിത്രീകരിക്കുന്നതിനിടെ കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്. മറ്റ് വാഹനങ്ങൾ അടുത്തില്ലാതിരുന്നത് വൻ അപകടങ്ങൾ ഇല്ലാതിരിക്കാൻ കാരണമായി.