റഫാല്‍: വിശദാംശങ്ങള്‍ കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറി

Jaihind Webdesk
Monday, November 12, 2018

Rafale-SC-Modi

റഫാൽ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ചു​ള്ള രേ​ഖ​ക​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സു​പ്രീം​ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ വി​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പിച്ചത്. മു​ദ്ര​വെ​ച്ച ക​വ​റി​ലാ​ണ് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.

പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ള്‍ വാ​ങ്ങാ​നു​ള്ള ന​യം പാ​ലി​ച്ചെ​ന്ന് കേന്ദ്രസ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യിച്ചു. ഫ്രാൻസുമായി വിമാന വിലയിൽ വിലപേശൽ നടന്നിരുന്നുവെന്ന് സർക്കാർ സമ്മതിക്കുന്നു. ഇ​ട​പാ​ടി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ഹ​ര്‍​ജി​ക്കാ​ര്‍​ക്കും സ​ര്‍​ക്കാ​ര്‍ കൈ​മാ​റി. കോ​ട​തി വി​ധി​യെ തു​ട​ര്‍​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യ​ത്. റ​ഫാ​ല്‍ വി​മാ​ന​ങ്ങ​ളു​ടെ വി​ല, ആ ​വി​ല നി​ശ്ച​യി​ക്കാ​നു​ള്ള കാ​ര​ണം, അ​തു​കൊ​ണ്ടു​ണ്ടാ​യ നേ​ട്ടം എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​നാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്. ക​രാ​റി​ലെ പ​ങ്കാ​ളി​ക​ളെ​ക്കു​റി​ച്ചു​ള്ള പൂ​ര്‍​ണ വി​വ​ര​ങ്ങ​ളും ഇ​ട​പാ​ടി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് റ​ഫാ​ല്‍ സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും കൈ​മാ​റാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​തെ​തു​ട​ര്‍​ന്ന് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന വി​വ​ര​ങ്ങ​ള്‍ ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് ന​ല്‍​കാ​ന്‍ കോ​ട​തി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒൗ​ദ്യോ​ഗി​ക ര​ഹ​സ്യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​തോ, ഉ​ഭ​യ​ക​ക്ഷി സ്വ​ഭാ​വ​ത്തി​ലു​ള്ള​വ​യോ അ​ല്ലാ​ത്ത വി​വ​ര​ങ്ങ​ള്‍ എ​തി​ര്‍ക​ക്ഷി​ക​ള്‍​ക്ക് കൈ​മാ​റ​നായിരുന്നു സുപ്രീം കോ​ട​തി നി​ര്‍​ദേ​ശം.