‘തല മുണ്ഡനം ചെയ്ത് കാശിക്ക് പോകാന്‍ ഒരുങ്ങിക്കോളൂ’ : വെള്ളാപ്പള്ളിയോട് എ.എ ഷുക്കൂര്‍

Wednesday, March 13, 2019

Vellappally-Shukoor

വെള്ളാപ്പള്ളി നടേശൻ തലമുണ്ഡനം ചെയ്ത് കാശിക്ക് പോവാൻ തയാറായിക്കോളൂവെന്ന് കോൺഗ്രസ്‌ നേതാവ് എ.എ ഷുക്കൂർ. തലയില്‍ മുടി അധികമില്ലെങ്കിലും മുണ്ഡനം ചെയ്യാന്‍ ഒരുങ്ങിക്കോളൂ എന്നായിരുന്നു ഷുക്കൂറിന്‍റെ മറുപടി. കോൺഗ്രസിനെ അടച്ചാക്ഷേപിച്ചതിന്‍റെ മുൻ അനുഭവം മറക്കേണ്ടെന്നും എ.എ ഷുക്കൂർ ഓർമിപ്പിച്ചു. സി.പി.എമ്മുമായി ഉണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളി സംസാരിക്കുന്നതെന്നും ഷുക്കൂര്‍ പറഞ്ഞു.

ആലപ്പുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആരിഫ് ജയിച്ചില്ലെങ്കില്‍ തലമൊട്ടയടിച്ച് കാശിക്ക് പോകുമെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. എസ്.എൻ.ഡി.പി ഭാരവാഹികള്‍ മത്സരിക്കരുതെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നതിനെക്കുറിച്ച് അറിയില്ല. തുഷാര്‍  പ്രചാരണത്തിന് ഇറങ്ങില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.