ആധാര്‍ നിയമത്തിലെ 57-ാം വകുപ്പ് റദ്ദാക്കിയ വിധി ബി.ജെ.പിയുടെ മുഖത്തേറ്റ പ്രഹരമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി.
ജസ്റ്റിസ് എ.കെ സിക്രിയുടെ വിധി പ്രസ്താവം സെക്ഷൻ 57 നെ റദ്ദാക്കുന്നതാണ്. സ്വകാര്യകമ്പനികള്‍ക്ക് വിവരശേഖരണം അനുവദിക്കുന്നതായിരുന്നു ആധാര്‍ നിയമത്തിലെ 57-ാം വകുപ്പ്. ഇത് ഭരണഘടനാ വിരുദ്ധമായിരുന്നു എന്നും വിവരങ്ങള്‍ ചോര്‍ത്താനുള്ള ചിലരുടെ ശ്രമം കോടതിവിധിയോടെ പരാജയപ്പെട്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Slap on the face of BJP. Justice Sikri judgement strikes down Section 57 of Aadhaar Act, 2016, which says private body corporates can seek Aadhaar data. Says it’s unconstitutional. All plans to monetise biometric data now fail
— Abhishek Singhvi (@DrAMSinghvi) September 26, 2018