ലൈംഗിക പീഡന ആരോപണ വിധേയനായ പി.കെ ശശി എം.എൽ.എയ്ക്ക് എതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് സിപിഎമ്മിൽ ആശയകുഴപ്പം. ഇന്ന് ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയം ചർച്ച ചെയ്തേക്കില്ല.
ഡി.വെ.എഫ്.ഐ വനിത നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ പി.കെ ശശിക്ക് എതിരെ നടപടി എടുത്താൽ അദ്ദേഹം എം.എൽ.എ സ്ഥാനത്ത് തുടരുന്നത് എങ്ങനെ ന്യായീകരിക്കും എന്നതാണ് സി.പി.എമ്മിനെ അലട്ടുന്നത്. പരാതി അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ ചുമതലപ്പെടുത്തിയ സാഹചര്യത്തിൽ മുഖം രക്ഷിക്കാൻ ശശിക്ക് എതിരെ നടപടി എടുത്തേ പറ്റു. പക്ഷേ നടപടി സംബന്ധിച്ചാണ് പാർട്ടിയിൽ അനിശ്ചിതത്ത്വം നില നിൽക്കുന്നത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് തയാറാക്കുന്നത് അന്തിമ ഘട്ടത്തിലാണ്.
അച്ചടക്ക നടപടിയുടെ അനിവാര്യത കഴിഞ്ഞ ദിവസം എ.കെ.ജി സെൻറിൽ നടന്ന മൊഴിയെടുപ്പിൽ ശശിയെ അന്വേഷണ സംഘം ബോധ്യപെടുത്തിയിരുന്നു. എന്നാൽ ശശി ഇക്കാര്യത്തിൽ പുർണ്ണമായും വഴങ്ങിയിട്ടില്ല. ഇന്ന് നടക്കുന്ന പാർട്ടി സംസഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യിലന്നാണ് സൂചന. പരാതി യുവതി കേന്ദ്ര നേത്യതത്തിന് കൈമാറിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിർണ്ണായകമാണ്. ഈ സാഹചര്യം ഒഴിവാക്കാൻ അന്വേഷണ കമ്മീഷൻ നടപടി ശുപാർശ ചെയും.
മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ 28 ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് മുമ്പ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും. അതേ സമയം നടപടി ഉണ്ടായാൽ ശശി ലൈംഗിക പീഡനം നടത്തിയതായി പാർട്ടിക്ക് സമ്മതിക്കേണ്ടിവരും. അങ്ങനെ ഉള്ള വ്യക്തി എം.എൽ .എയി തുടരുന്ന സാഹചര്യത്തിന് സി.പി.എം മറുപടി പറയേണ്ടിവരും.
https://youtu.be/DkTZr-gbPCM