ന്യൂഡല്‍ഹി: വിവരാവകാശ നിയമ ഭേദഗതിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി യു.പി.എ ആധ്യക്ഷ സോണിയ ഗാന്ധി. വിവരാവകാശ നിയമത്തെ തന്നെ അട്ടിമറിക്കുകയാണ് ഭേദഗതിയിലൂടെ കേന്ദ്രം ചെയ്യുന്നതെന്നും പ്രസ്താവനയില്‍ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. വിവരാവകാശ കമ്മീഷനെ തകര്‍ക്കാനുദ്ദേശിച്ചാണ് വിവരാവകാശ നിയമ ഭേദഗതി ബില്ല് കേന്ദ്രം കൊണ്ടുവന്നതെന്ന് സോണിയാ ഗാന്ധി വിമര്‍ശിച്ചു. കമ്മീഷന്റെ പദവിയെയും സ്വാതന്ത്ര്യത്തെയും തകര്‍ക്കാനാണ് ശ്രമം. വിവരാവകാശ നിയമത്തെ ഒരു ശല്യമായാണ് കേന്ദ്രം കാണുന്നത്. വിവരാവകാശ നിയമത്തെ തന്നെ അട്ടിമറിക്കുകയാണ് ഭേദഗതിയിലൂടെ കേന്ദ്രം ചെയ്യുന്നതെന്നും പ്രസ്താവനയില്‍ സോണിയ ഗാന്ധി പറഞ്ഞു.