എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ച പ്രിയങ്കാ ഗാന്ധിക്ക് സമൂഹമാധ്യമങ്ങളില്‍ വന്വരവേല്പാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രിയങ്കയെ പിന്തുടരുന്നത് ലക്ഷങ്ങളാണ്. ഇന്‍സ്റ്റാഗ്രാമില്‍ പ്രിയങ്കാ ഗാന്ധിയെ പിന്തുടരുന്നവരില് വന്‍ കുതിപ്പാണ് ഇന്നലെയും ഇന്നുമായി രേഖപ്പെടുത്തിയത്.
പ്രിയങ്കയുടെ ഇഷ്ടങ്ങളും ജീവിതവും വേഷവിധാനവും അന്വേഷിച്ച് ഗൂഗിളില്‍ തിരഞ്ഞവരുടെ എണ്ണവും അമ്പരപ്പിക്കുന്നതാണ്. പ്രിയങ്കാ ഗാന്ധിക്ക് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് ഔദ്യോഗിക അക്കൌണ്ടുള്ളത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങും സജീവ ചര്‍ച്ചയാവുകയാണ് പ്രിയങ്ക ഇപ്പോള്‍.
പ്രിയങ്കാ ഗാന്ധിയെ ഇന്ദിരാ ഗാന്ധിയോട് ഉപമിക്കാനാണ് എല്ലാവര്ക്കും താല്പര്യം. 21-ാം നൂറ്റാണ്ടിലെ ഇന്ദിരാ ഗാന്ധി എന്നാണ് പ്രിയങ്കയെ കൂടുതല്‍ പേര് വിശേഷിപ്പിച്ചിരുക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വപാടവവും സോണിയാ ഗാന്ധിയുടെ പ്രസരിപ്പുമുള്ള പ്രിയങ്കയുടെ പ്രവര്‍ത്തനശൈലി ഭാവി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് വന്‍ കരുത്ത് നല്‍കുമെന്ന് പലരും വിശേഷിപ്പിക്കുന്നുമുണ്ട്. 300 പേജ് വരുന്ന എഗന്‍സ്റ്റ് ഔട്ട്റേജ് എന്ന പ്രിയങ്കയുടെ പുസ്തകത്തിനായി കാത്തിരിക്കുകയാണ് പല പ്രമുഖരും. രാഷ്ട്രീയ വീക്ഷണവും ജീവിതത്തിലെ സ്മരണീയമായ ഓര്‍മകളും ചേര്‍ത്തുവെച്ച് പ്രിയങ്ക എഴുതിയ ഈ പുസ്തകം മാര്‍ച്ചോടെ പ്രസിദ്ധീകരിക്കും.