
സംഘര്‍ഷ പശ്ചാത്തലത്തില്‍, ഒമാന്‍ ഭരണാധികാരിയുമായി ഇറാന് ചര്‍ച്ച നടത്തി. ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ്, ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയത്. ഒമാനിലെ അല്‍ ബറാക്ക മജസ്റ്റിക് രാജകൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദിയും യോഗത്തില്‍ പങ്കെടുത്തു.
ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത സുരക്ഷ, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ കടലിന്റെ സുരക്ഷ, രാജ്യങ്ങള്‍ തമ്മിലെ സാമ്പത്തിക സഹകരണം, പാകിസ്ഥാന് മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ എന്നീ വീഷയങ്ങളും ചര്‍ച്ച ചെയ്തു. അതേസമയം, പാക്കിസ്ഥാനിലെ ഇസ്ലാമാബാദ് ചര്‍ച്ചയ്ക്ക് ശേഷമാണ്, ഇറാന് സംഘം ഒമാനിലെത്തിയത്. അനിശ്ചിതത്വം നിറഞ്ഞ ഈ കാലഘട്ടത്തില്‍, ഇത്തരം നയതന്ത്ര ഇടപെടലുകള്‍ക്ക് വലിയ പ്രധാന്യമാണ് ഉള്ളതെന്നും ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാന്റെ അടുത്ത യാത്രാ ലക്ഷ്യസ്ഥാനം റഷ്യയാണ്.