നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയില്‍

Jaihind News Bureau
Sunday, April 26, 2026

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര വ്‌ളാത്താങ്കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. അല്‍മ (33) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് വിഷ്ണുനാഥിനെ പോലീസ് പിടികൂടി.

ഒന്‍പത് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ദമ്പതികള്‍ക്ക് കുട്ടികള്‍ ഇല്ലാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.