ആലപ്പാടിനെ രക്ഷിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണം : വി.എം.സുധീരൻ

Thursday, January 10, 2019

VM-Sudheeran-Nov30

പാരിസ്ഥിതിക ദുരന്തം നേരിടുന്ന ആലപ്പാട് പഞ്ചായത്തിനെ രക്ഷിക്കുന്നതിനായി ഉയർന്നുവന്നിട്ടുള്ള ജനവികാരത്തെ ഭരണാധികാരികൾ കണ്ടില്ലെന്ന് നടിക്കരുതെന്ന് മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരന്‍. ജനജീവിതത്തെയും പരിസ്ഥിതിയെയും കണക്കിലെടുത്ത് യഥാസമയം നടപടികൾ സ്വീകരിക്കുന്നതിൽ അധികാരികൾക്ക് വന്ന ഗുരുതരമായ വീഴ്ചയാണ് ഈയൊരു അവസ്ഥയിലേക്ക് എത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പാടിനെ രക്ഷിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു.