മഞ്ഞിന്‍പുതപ്പണിഞ്ഞ് മനോഹരിയായി മൂന്നാര്‍

Jaihind Webdesk
Monday, January 7, 2019

തെക്കിന്‍റെ കശ്മീർ എന്നറിയപെടുന്ന മൂന്നാർ അതിശൈത്യത്തിന്‍റെ പിടിയിൽ. പതിവിന് വിപരീതമായി ശൈത്യകാലം പിന്നിട്ടശേഷമാണ് ഇത്തവണ തണുപ്പിന് കാഠിന്യമേറിയത്.

 

Munnar

കഴിഞ്ഞ രണ്ട് ദിവസം മുതലാണ് മൂന്നാറില്‍ ഏറ്റവും കുടുതൽ തണുപ്പ് രേഖപെടുത്തിയത്. മൂന്നാർ ടൗണിലും പരിസര പ്രദേശത്തും മൈനസ് ഡിഗ്രിയാണ്‌ താപനില. മഞ്ഞുവീഴ്ച ശക്തമായതോടെ മലനിരകളും മൈതാനങ്ങളുമെല്ലാം ചാരം വിതറിയ പോലെയാണ് മഞ്ഞ് വീണ് കിടക്കുന്നത്. വാഹനങ്ങളുടെയും വീടുകളുടെയും എല്ലാം മുകളിൽ മഞ്ഞ് മൂടി കിടക്കുകയാണ്.

 

 

ഈ സീസണിൽ ആദ്യമായാണ് ഇത്രയും ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്. സാധാരണയായി ഡിസംബർ ആദ്യവാരം മുതൽ ശക്തമായ തണുപ്പ് അനുഭവപ്പെടുന്ന സമയങ്ങളിൽ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ മൈനസ് രണ്ട് ഡിഗ്രിയായിരുന്നു തണുപ്പ്. മൂന്നാര്‍ മഞ്ഞില്‍ കുളിച്ചതോടെ  വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.