മൂന്നാർ പള്ളിവാസലിലെ ആമ്പർ ഡെയിൽ റിസോർട്ടിന്റെ പട്ടയം റദ്ദാക്കിയ ഇടുക്കി ജില്ലാ കളക്ടറുടെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

Jaihind News Bureau
Tuesday, January 28, 2020

മൂന്നാർ പള്ളിവാസലിലെ ആമ്പർഡെയിൽ റിസോർട്ടിന്റെ പട്ടയം റദ്ദാക്കിയ ഇടുക്കി ജില്ലാ കളക്ടറുടെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ജില്ലാ കളക്ടറുടെ നടപടിയെ ചോദ്യം ചെയ്ത് ആമ്പർ ഡെയിൽ റിസോർട്ട് ഉടമ നൽകിയ ഹർജിയിലാണ് പട്ടയം റദ്ദാക്കിയ നടപടി കോടതി സ്റ്റേ ചെയ്തത്. പഴയ പ്ലംജൂഡി റിസോർട്ട് ആണ് ആംമ്പർ ഡെയ്ൽ ആയി മാറിയത്. പട്ടയ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് കഴിഞ്ഞഇരുപത്തിയഞ്ചാം തീയതിയാണ് ഇടുക്കി ജില്ലാ കളക്ടർ റിസോർട്ടുകളുടെ പട്ടയം റദ്ദാക്കിയത്. പട്ടയം റദ്ദാക്കിയ കളക്ടറുടെ നടപടി നിയമപരമല്ലെന്ന് കോടതി വ്യക്തമാക്കി. വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ നടപടി എടുത്തത്. കേസിൽ തങ്ങളുടെ ഭാഗം കേൾക്കാൻ കളക്ടർ തയ്യാറായില്ലെന്നും റിസോർട് ഉടമ കോടതിയിൽ കുറ്റപ്പെടുത്തി. കേസ് അടുത്ത മാസം 25 ന് കോടതി വീണ്ടും പരിഗണിക്കും.