കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് കാസർഗോഡ് പെർളയിൽ തുടക്കമായി. നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ വെച്ച് യാത്രയുടെ ഉദ്ഘാടനം കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസ്സൻ നിർവ്വഹിച്ചു. ശബരിമലയെ മറ്റൊരു അയോദ്ധ്യയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എംഎം ഹസ്സൻ .
വർഗ്ഗീയതയെ ചെറുക്കുക വിശ്വാസം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് കെ. സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് കാസർകോട് പെർളയിൽ തുടക്കമായി. നൂറു കണക്കിന് ആളുകളുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ ജാഥ നായകൻ കെ.സുധാകരന് കെ പി സി സി മുൻ പ്രസിഡന്റ് എം.എം ഹസ്സൻ പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. ശബരിമലയെ മറ്റൊരു അയോദ്ധ്യയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എം.എം ഹസ്സൻ കുറ്റപ്പെടുത്തി.
വിശ്വാസികളെ രഹസ്യമായി വഞ്ചിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനാണ് രഥയാത്ര. ബിജെപി ഡൽഹിയിലേക്കാണ് രഥയാത്ര നടത്തേണ്ടതെന്നും എം എം ഹസ്സൻ പറഞ്ഞു.
ശബരിമലയെ കുറിച്ച് പ്രധാനമന്ത്രി ഒരു വാക്ക് പോലും സംസാരിക്കുന്നില്ല. മാർക്സിറ്റ് പാർട്ടി പരസ്യമായി വിശ്വാസികളെ വഞ്ചിക്കുമ്പോൾ ബിജെപി രഹസ്യമായി വിശ്വസികളെ പറ്റിക്കുകയാണ്.
സർക്കാരിന്റെ രഹസ്യ അജണ്ട നടപ്പാലാക്കാൻ ശബരിമലയെ ഉപയോഗിക്കുന്നു. ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവരണം. മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണ് തെളിഞ്ഞതായും എംഎം ഹസ്സൻ പറഞ്ഞു.
ഡി സി സി പ്രസിഡന്റ് ഹക്കിം കുന്നേൽ അധ്യക്ഷനായ ചടങ്ങിൽ എ ഐ സി സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, കെ.സി.ജോസഫ് എം എൽ എ
കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി. സിദിഖ്, വി.എസ് ജോയി, മഹിളാ കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, ലീഗ് നേതാവ് എം.സി കമറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ കെപിസിസി-ഡിസിസി നേതാക്കളും പോഷക സംഘടനാ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. നൂറു കണക്കിന് പ്രവർത്തകരാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്.