ഭിലായ് ഉരുക്കുനിര്‍മാണശാലയില്‍ സ്ഫോടനം; 9 മരണം

Jaihind Webdesk
Tuesday, October 9, 2018

ചത്തീസ്ഗഢിലെ ഭിലായ് ഉരുക്കുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 6 പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്ക്. ഭിലായ് സ്റ്റീല്‍ പ്ലാന്‍റിന്‍റെ വാതക പൈപ്പ് ലൈനിലാണ് സ്ഫോടനമുണ്ടായത്. പോലീസിന്‍റെ നേതൃത്വത്തില്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടത്തില്‍ ഇതുവരെ 9 പേര്‍ മരിച്ചതായും പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നും പോലീസ്അറിയിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിസരമാകെ പുക നിറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഇന്ത്യയിലെ തന്നെ വലിയ ഉരുക്കുനിര്‍മാണശാലയാണ് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് നേതൃത്വം നല്‍കുന്ന ഭിലായ് പ്ലാന്‍റ്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് ആവശ്യമായ റെയിലുകള്‍ക്ക് ഉള്‍പ്പെടെയുള്ള ഉരുക്ക് നല്‍കുന്നത് ഭിലായ് പ്ലാന്‍റില്‍ നിന്നാണ്.

കഴിഞ്ഞ ജൂണിലാണ് നവീകരിച്ച പ്ലാന്‍റിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ഹിച്ചത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പും ഈ പ്ലാന്‍റിലുണ്ടായ സ്ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു.