മുളക് പൊടി വിതറി കവർച്ച ; കണ്ണൂരില്‍ യുവാവില്‍ നിന്നും 8 ലക്ഷം തട്ടിയെടുത്തു

Jaihind Webdesk
Wednesday, June 23, 2021

കണ്ണൂർ : കണ്ണൂർ ചെറുവാഞ്ചേരിയിൽ യുവാവിനെ ആക്രമിച്ച് 8 ലക്ഷം രൂപ കവർന്നു. പെട്രോൾ പമ്പ് ജീവനക്കാരനായ സ്വരാജിനെയാണ് മുളക് പൊടി വിതറി ആക്രമിച്ചത്. കേരള ഗ്രാമീൺ ബാങ്കിൽ പണം അടയ്ക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയത്. കണ്ണവം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.