ബാർട്ടൺഹിൽ കൊലക്കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

Jaihind Webdesk
Tuesday, March 26, 2019

ബാർട്ടൺഹില്ലിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതി ജീവനായി അന്വേഷണം ഊർജ്ജിതമാക്കി . ജീവന്റെ സഹോദരൻ, രണ്ട് സുഹൃത്തുക്കൾ എന്നിവരെയാണ് അന്വേഷണം സംഘം കസ്റ്റഡിയിലെടുത്തത്.

ജാമ്യത്തിലിറങ്ങി ഒരു ദിവസത്തിന് ശേഷമാണ് പ്രതിയായ ജീവന്‍ കൊലപാതകം നടത്തിയത്. ഒന്നര വര്‍ഷത്തെ വൈരാഗ്യമാണ് ജീവനെ ബാര്‍ട്ടന്‍ ഹില്‍ കോളനി നിവസിയും ഓട്ടോഡ്രൈവറുമായ കെ എസ് അനി എന്ന യുവാവിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട അനി ഒന്നര വര്‍ഷം മുമ്പ് അയല്‍വാസിയായ ജീവന്‍റെ വീട്ടില്‍ കയറി അച്ഛനെയും സഹോദരിയെയും മര്‍ദ്ദിക്കുകയും പരിക്ക് ഏല്‍പ്പിക്കുകയും ചെയ്തിരുന്നെന്നും ഈ സംഭവത്തോടെ ഇരുവരും കടുത്ത ശത്രുതയിലായെന്നും പൊലീസ് പറയുന്നു. ഇതേ തുടര്‍ന്നുള്ള പ്രതികാരവും മദ്യലഹരിയുമാണ് അനിയെ കൊലപ്പെടുത്താന്‍ ജീവന് പ്രേരണയായത് എന്നാണ് നിഗമനം.

രാത്രി പത്ത് മണിക്ക് ശേഷം ബാര്‍ട്ടന്‍ ഹില്‍ കോളനി വഴിയില്‍വച്ച അനിയും ജീവനും തര്‍ക്കമുണ്ടായി. തുടര്‍ന്ന് അനിയെ വെട്ടിപരിക്കേല്പിച്ച ശേഷം ജീവന്‍ കടന്നു കളയുകയായിരുന്നു. പോലീസ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തലയിലും ശരീരത്തിലും ഏറ്റ മാരക മുറിവുകള്‍ കാരണം ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട അനി മുമ്പ് കൊലപാത കേസുകള്‍ ഉള്‍പ്പടെ നിരവധി കേസികളില്‍ പ്രതിയായിരുന്നു. അനിലിനെതിരെ ആറോളം കേസുകളാണുള്ളത്.[yop_poll id=2]