ദുബായിൽ കെട്ടിടത്തിന് തീപിടിച്ച് മലയാളി ദമ്പതികൾ ഉൾപ്പടെ 16 പേർ മരിച്ചു; 9 പേർക്ക് പരിക്ക്

Elvis Chummar
Sunday, April 16, 2023

 

ദുബായ്: ദെയ്റ ഫിജ് മുറാറിൽ കെട്ടിടത്തിന് തീപിടിച്ച് മലയാളി ദമ്പതികൾ ഉൾപ്പടെ 16 പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. മരിച്ച ദമ്പതികൾ മലപ്പുറം സ്വദേശികളാണ്. മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (36) എന്നിവരാണ് മരിച്ചത്. പാകിസ്താൻ, സുഡാൻ സ്വദേശികളും മരിച്ചതായാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.