യുഎഇയില്‍ വീണ്ടും 13 മരണം ; കൊവിഡ് രോഗമുക്തി കൂടി ; ആകെ രോഗം വന്നവര്‍ മൂന്നര ലക്ഷം പിന്നിട്ടു

Jaihind News Bureau
Monday, February 15, 2021

 

ദുബായ് : യു.എ.ഇയില്‍ കൊവിഡ് മൂലം തിങ്കളാഴ്ച 13 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1027 ആയി കൂടി. 3123 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗം വന്നവര്‍ 3,51,895 ആയി.

4892 പേര്‍ ഒരുദിനം രോഗമുക്തി നേടി. ഇതോടെ 14,137 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം കൊവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് ഗവണ്‍മെന്‍റ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.