ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സി.പി.എം, ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊയ്ത്തുത്സവം : പത്ത് പേർ അറസ്റ്റില്‍

ലോക‌്‌ഡൗൺ നിയന്ത്രണം ലംഘിച്ച് കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ കൊയ്ത്തുത്സവം നടത്തിയ സംഭവത്തിൽ പോലിസ് പത്ത് പേരേ അറസ്റ്റ് ചെയ്തു. നേതാക്കളും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടെ ഇരുനൂറോളം പേർ മതിയായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കൊയ്ത്തു ഉത്സവത്തിൽ അണിനിരന്നതിനെതിരെ വ്യാപക പ്രതി ഷേധം ഉയരുകയാണ്. ഇവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസും യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടു.

ലോക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തിയാണ് 200 ഓളം സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലം പോരുവഴി പഞ്ചായത്തിലെ വീട്ടിനാൽ ഏലായിൽ മണിക്കുറുകളോളം നെൽക്കൃഷി വിളവെടുപ്പ് ഉത്സവം നടത്തിയത്. പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ത്രിതല പഞ്ചായത്തംഗങ്ങൾ സിപിഎം ലോക്കൽ കമ്മറ്റി അംഗങ്ങൾ ഡിവൈഎഫ്ഐ ഏരിയാ കമ്മറ്റി അംഗം തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും കൊയ്ത്തുൽസവത്തിൽ പങ്കിളികളായി. നേതാക്കളും പ്രവർത്തകരും ആൾക്കൂട്ടം സൃഷ്ടിച്ച് നിരോധനം മറികടന്നപ്പോൾ പൊലീസ് കാഴ്ചക്കാരായി നിന്നു. പലരും മാസ്കുകൾ പോലും ധരിക്കാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് വിളവെടുപ്പിൽ അണിചേർന്നത്. സംഭവം വിവാദമാവുകയും യൂത്ത് കോൺഗ്രസ്സ് പരാതി നല്കുകയും ചെയ്തതോടെ കേസെടുത്ത പോലിസ് പത്ത് പേരേ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. എന്നാൽ നിയമം ലംഘിച്ചവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

കണ്ടാലറിയാവുന്ന 60 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പോരുവഴി പഞ്ചായത്തിന്‍റെ തരിശ് രഹിത പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയ മലനട വീട്ടിനാൽ ഏലായിലാണ് വിളവെടുപ്പ് നടന്നത് . സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുമ്പോൾ ഭരണകക്ഷിയിലെ ജനപ്രതിനിധികളും

cpmDYFIarrestKoithulsavam
Comments (0)
Add Comment