രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ പൂർണമായി ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു

പ്രളയദുരന്തത്തിൽ പെട്ടുപോയ പതിനായിരക്കണക്കിന് പേരെ ഇനിയും രക്ഷിക്കാൻ സംസ്ഥാനസർക്കാരിന് കഴിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനത്തിലെ പാളിച്ചകളും ആസൂത്രണത്തിലെ പോരായ്മയുമാണ് ഇതിന് കാരണമെന്ന് ഈ രംഗത്തെ വിദഗ്ദർ വിലയിരുത്തുന്നു.

2 ദിവസമായി തുടരുന്ന പ്രളയപ്പെയ്ത്തിൽ കുടുങ്ങിപ്പോയ പതിനായിരിരക്കണക്കിന് ആളുകൾ ഇപ്പോഴും രക്ഷക്കായി കേഴുകയാണ്. ഏറ്റവും കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നത് പത്തനംതിട്ടയിലാണ്. വീടിന്റെ ടെറസ്സുകളിലും മറ്റ് താൽക്കാലിക സുരക്ഷാ സ്ഥലത്തുമാണ് ഇവർ കഴിയുന്നത്. ഇതിൽ ഗർഭിണികളുണ്ട്, കുട്ടികളുണ്ട്, വൃദ്ധരുണ്ട്. 2 ദിവസമായി ഇവർ രക്ഷക്കായി കേഴുകയാണ്. എന്നാൽ വലിയൊരു വിഭാഗം ജനങ്ങളെ രക്ഷപ്പെടുത്താൻ സംസ്ഥാനസർക്കാരിന്റെ ദൗത്യ സംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇവരുടെ ബന്ധുക്കളാകട്ടെ സർക്കാരിന്റെ എല്ലാ ഹെൽപ്പ് ലൈനുകളിലും മുട്ടി പ്രതീഷക്ഷയോടെ കാത്തിരിക്കുന്നുണ്ടെങ്കിലും ഇതുവരെ നിരാശയാണ് ഫലം.

ഇവരെ രക്ഷപ്പെടുത്താൻ ഒരേയൊരു മാർഗ്ഗം ‘എയർ ലിഫ്റ്റിംഗ്’ മാത്രമാണ് എന്ന് വിദഗ്ധർ പറയുന്നു. എന്നാൽ സംസ്ഥാന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ രക്ഷാദൗത്യം സൈന്യത്തെ പൂർണ്ണമായി ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നിഷേധ നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന വിമർശനം ഇതിനകം ഉയർന്നുവന്നിട്ടുണ്ട്. ഇനിയും സേനയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നില്ലെങ്കിൽ നമ്മൾ വലിയ വില നൽകേണ്ടി വരും എന്നാണ് സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്.

അതേ സമയം രക്ഷാപ്രവർത്തനത്തിന് സർക്കാരിന്റെ പ്രവർത്തനവും അംഗീകരിക്കുന്നതിനോടൊപ്പം തന്നെയാണ് രക്ഷാപ്രവർത്തനം ഇനിയെങ്കിലും പൂർണ്ണമായി സൈന്യത്തെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെടുന്നത്. കരമാർഗവും വായുമാർഗവും സൈന്യത്തിന് സാങ്കേതിക പരിജ്ഞാനം കൂടുതൽ ഉള്ളതുകൊണ്ടാണ് സൈന്യത്തിനെ പൂർണ്ണമായും ഉപയോഗപ്പെയുത്തണമെന്ന ആവശ്യമുയരുന്നത്.

keralaRainDisasterIndian Army
Comments (0)
Add Comment