ബി.ജെ.പിക്കെതിരെ മതേതരശക്തികള്‍ ഒന്നിക്കണം; അമര്‍ത്യ സെന്‍

Jaihind Webdesk
Sunday, August 26, 2018

കൊല്‍ക്കത്ത: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ മതേതര ശക്തികള്‍ ഒന്നിക്കണമെന്ന് നൊബേല്‍ പുരസ്കാര ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. ജനാധിപത്യ അപകടത്തിലാണെന്നും ബി.ജെ.പി വിരുദ്ധ ചേരിക്കൊപ്പം നില്‍ക്കാന്‍ ഇടത് കക്ഷികള്‍ മടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വര്‍ഗീയതക്കെതിരെ പോരാടേണ്ട സമയത്ത് ഇടതുപക്ഷ കക്ഷികളും മതേതര കക്ഷികളും മാറി നില്‍ക്കരുതെന്നും അമര്‍ത്യ സെന്‍ ആവശ്യപ്പെട്ടു.

31 ശതമാനം മാത്രം വോട്ട് നേടിയാണ് ബി.ജെ.പി ഭരിക്കുന്നത്. 2014 ലില്‍ എന്താണ് സംഭവിച്ചത്? ഒരു പാര്‍ട്ടിക്ക് 55 ശതമാനം സീറ്റുകള്‍ കിട്ടി. യഥാര്‍ഥത്തില്‍ അവര്‍ക്ക് ലഭിച്ചത് 31 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ ഇടതുകക്ഷികള്‍ക്ക് മുമ്പെ തൃണമൂല്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇടതുപക്ഷത്തിന് ഇതില്‍ അഭിമാനിക്കാനില്ല. ഇടതുപക്ഷമാണ് എന്ന് അഭിമാനിക്കുന്നുവെങ്കില്‍ ഒരു വിഷയം വരുമ്പോള്‍ അവര്‍ ശബ്ദിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ എങ്ങോട്ട് എന്ന വിഷയത്തില്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അമര്‍ത്യ സെന്‍.