പി ശശി സി.പി.എമ്മില്‍ തിരിച്ചെത്തി

Jaihind News Bureau
Thursday, July 26, 2018

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് സി പി എംമ്മിൽ നിന്ന് പുറത്താക്കിയ മുൻ കണ്ണുർ ജില്ലാ സെക്രട്ടറി പി.ശശി സിപിഎം മ്മിൽ തിരിച്ചെത്തി. തലശ്ശേരി കോടതികളിലെ അഭിഭാഷകർ പ്രവർത്തിക്കുന്ന സി പി എം ബ്രാഞ്ചിലാണ് പി.ശശിയെ ഉൾപ്പെടുത്തിയത്. തിരിച്ചെടുക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണ് പി.ശശി പാർട്ടിയിൽ തിരിച്ചെത്തിയത്.

പെരുമാറ്റ ദൂഷ്യ ആരോപണത്തെ തുടർന്ന് സി പി എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട സി പി എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ശശിയെ സി പി എമ്മിൽ തിരിച്ചെത്തിക്കാൻ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നേരത്തെ തന്നെ ധാരണയായിരുന്നു. അഭിദാഷകനായ അദ്ദേഹത്തെ ലോയേഴ്സ് യൂണിയനിലുടെയാണ് പാർട്ടിയിലേക്ക് തിരിച്ചെടുത്തിരിക്കുന്നത്. ഒന്നര മാസം മുമ്പു നടന്ന സംസ്ഥാന കമ്മിറ്റിയാണ് പി.ശശിക്ക് അഗത്വം നൽകാൻ തീരുമാനിച്ചത്.. ആ തീരുമാനം സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും തുടർന്ന് തലശ്ശേരി ഏരിയാ കമ്മിറ്റിയിലും റിപ്പോർട്ട് ചെയ്തു.ഇതിന് ശേഷമാണ് പി.ശശിയെ പാർട്ടിയിലേക്ക് തിരിച്ചെടുത്തത്. സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന പി.ശശിയെ സദാചാര ലംഘന ആരോപണത്തെ തുടർന്ന് 2011 ജൂലൈയിലാണ് സി പി എമ്മിൽ നിന്ന് പുറത്താക്കുന്നത്. ലൈംഗിക പീഡന ആരോപണ കേസ്സിൽ ഹോസ്ദുർഗ് കോടതിയിൽ പി.ശശിക്കെതിരെ കേസുണ്ടായിരുന്നു. ഈ കേസ്സിൽ കോടതി കുറ്റവിമുക്തനാക്കിയതോടെ പാർട്ടിയിലേക്കുള്ള പി. ശശിയുടെ മടങ്ങിവരവിന് കളമൊരുങ്ങി. പാർട്ടിയിലേക്ക് തിരിച്ച് വരാനുള്ള താല്പര്യം പി.. ശശി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചു.ഇക്കാര്യം ചർച്ച ചെയ്ത സംസ്ഥാന സമിതിയാണ് പി.ശശിക്ക് വീണ്ടും അംഗത്വം നൽകാൻ തീരുമാനിച്ചത്. അച്ചടക്ക നടപടിക്ക് ശേഷവും സി പി എം മ്മിലെ ഉന്നത നേതാക്കളുമായി ബന്ധം പുലർത്തിയിരുന്ന പി.ശശി അഭിഭാഷകനായി തലശ്ശേരി കോടതിയിൽ പ്രാക്ടീസ് ചെയ്തു. പാർട്ടിയുമായി ബന്ധപ്പെട്ടകതീരുർ മനോജ് വധക്കേസിലും, ടി.പി ചന്ദ്രശേഖരൻ വധകേസിലും പാർട്ടി നിയോഗിച്ച അഭിഭാഷകരിൽ ഒരാളിയിരുന്നുപി.ശശി. 2015ൽ സി പി എം അനുകൂല അഭിഭാഷക സംഘടന യുടെ ജില്ലാ കമ്മിറ്റിയിൽ സ്ഥാനം ഉറപ്പിച്ച പി.ശശി പാർട്ടിയിലേക്ക് മടങ്ങി വരാനുള്ള ശ്രമം ഊർജ്ജിതമായി തുടർന്നിരുന്നു. നിലവിലെ സി പി എം ജില്ലാ സെക്രട്ടറി പി.ജയരാജൻ പാർട്ടിക്ക് അതീതനായി വളരുന്നുവെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തിയ സാഹചര്യത്തിൽ സംസ്ഥാന നേതാക്കളുടെ വിശ്വസ്തനായ പി.ശശിയുടെ പാർട്ടിയിലേക്കുള്ള മടങ്ങി വരവിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

https://youtu.be/hxTTA1GTX0o