നാടൊന്ന് ചേർന്നു.. കോഴിക്കോട് കനോലി കനാലിന് പുതുജീവന്‍..

മാലിന്യങ്ങളടിഞ്ഞുകൂടി ഒഴുക്ക് നിലച്ച കോഴിക്കോട് കനോലി കനാലിന് ഇനി ജീവന്‍റെ തുടിപ്പ് . കനാൽ ശുചീകരണത്തിനായി നിറവ് വേങ്ങേരിയുടെ നേതൃത്വത്തിൽ നാടൊന്നായി ചേർന്നാണ് ശുചീകരണം.

ഇത്തവണ കേരളത്തിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും സമൂഹത്തിന് നൽകിയത് വലിയ പാഠമാണ്. പരിസ്ഥിതി സംരക്ഷണം എന്ന വലിയ പാഠം. കോഴിക്കോടിന്‍റെ നഗരക്കാഴ്ചകളെ വികൃതമാക്കിയ കനോലി കനാലിന് ശാപമോക്ഷം നൽകണമെന്ന തീരുമാനവും ഇതിന്‍റെ ഭാഗമായിരുന്നു. “ഓപ്പറേഷൻ കനോലിക്കനാൽ’ എന്നുപേരിട്ട 10 ദിവസം നീണ്ടു നിൽക്കുന്ന ശുചീകരണ പരിപാടിയാണ് കനോലി കനാലിന്‍റെ സംരക്ഷണത്തിനായി തയ്യാറാക്കിയിരിക്കുന്നത്.

നിറവ് വേങ്ങേരിയുടെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പരിപാടിക്ക് ജില്ലാ ഭരണകൂടത്തിന്‍റെ ശക്തമായ പിന്തുണയുണ്ട്. കക്ഷി രാഷട്രീയ ഭേദമന്യേ എല്ലാ സംഘടനകളും വിദ്യാർത്ഥികളും ഉൾപ്പെടുന്ന ഒരു അപൂർവ്വ കൂട്ടായ്മ കനോലി കനാലിന്‍റെ സംരക്ഷണത്തിനായി സജീവമാണ്.

ആരേയും കുടിയൊഴുപ്പിക്കാതെ 14 മീറ്ററിൽ ചെറിയ രണ്ട് ബോട്ടുകൾ കടന്നുപോകാൻ പാകത്തിലായിരിക്കും വികസനം. അതിന് മുന്നോടിയായി കനാലിൽ അടിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കി ഒഴുക്ക് നേരെയാക്കുകയാണ് നിറവിന്‍റെ നേതൃത്വത്തിൽ ചെയ്യുന്നത്. അതിനൊപ്പം പലയിടങ്ങളിലായി കനാൽകൈയ്യേറി മാലിന്യം ഒഴുക്കിവിടുന്നവരെ ശാസ്ത്രീയമായിതന്നെ അടയാളപ്പെടുത്തും. കല്ലായി മുതൽ എരഞ്ഞിക്കൽവരേയുള്ള ഭാഗത്താണ് 10 ദിവസത്തെ ശുചീകരണപ്രവൃത്തി നടക്കുന്നത്.

https://www.youtube.com/watch?v=FG3FlAi2PgM

Kanoli CanalNirav Vengeri
Comments (0)
Add Comment