ശുഹൈബ് വധക്കേസിൽ നിയമ പോരാട്ടവും, രാഷ്ട്രീയ പോരാട്ടവും തുടരും : എം.എം.ഹസൻ

Jaihind News Bureau
Wednesday, July 25, 2018

ശുഹൈബ് വധക്കേസിൽ നിയമ പോരാട്ടവും, രാഷ്ട്രീയ പോരാട്ടവും തുടരുമെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ. അവസാനത്തെ കുറ്റവാളിയെ പിടികൂടുന്നത് വരെ പോരാട്ടം തുടരും. ഉരുട്ടി കൊല കേസിലെ പ്രതികളായ പൊലീസുകാരുടെ അനുഭവം ഇരിട്ടി ഡി വൈ എസ് പി മറക്കേണ്ടെന്നും കണ്ണൂരിനെ പ്രത്യേക റിപ്പബ്ലിക്ക് ആക്കി മാറ്റാനാണ് കോടിയേരി പിണറായി കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂരിൽ ഷുഹൈബ് വധക്കേസിലെ എല്ലാ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് ഡി സി സി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുക ആയിരുന്നു എം.എം.ഹസൻ.