ലാലിഗ വേൾഡിനുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു

Jaihind News Bureau
Thursday, July 19, 2018

ടൊയോട്ട യാരിസ് ലാലിഗ വേൾഡിനുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ജൂലൈ 24ന് ആണ് മത്സരം ആരംഭിക്കുന്നത്.
പ്രീ സീസൺ ഫുട്ബോൾ ടൂർണമെന്‍റായ ടൊയോട്ട യാരിസ് ലാലിഗ വേൾഡിനുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ടീമിൽ സന്ദേശ് ജിംഗാൻ, സി കെ വിനീത് എന്നിവർക്കു പുറമെ ധാരാളം പുതുമുഖങ്ങൾ കൂടി ഉൾപ്പെടുന്നു.

രാജ്യാന്തരതലത്തിൽ ഇന്ത്യയെ പ്രീ സീസൺ ഫുട്ബോൾ കേന്ദ്രമാക്കുന്നതിന്‍റെ ഭാഗമായാണ് ടൊയോട്ടാ യാരിസ് ലാലിഗ വേൾഡ് അവതരിപ്പിക്കുന്നത്. ക്ലബ് സ്ഥാപിച്ച് 88 വർഷങ്ങൾക്കിടയിൽ യൂറോപ്പ് വിട്ട് മറ്റൊരിടത്ത് ജിറോണ എഫ് സി കളിക്കുന്നത് ഇതാദ്യമാണ്.

കേരള ബ്ലാസ്റ്റേഴ്സിന് പുറമെ ഐ ലീഗിലെ മെൽബൺ സിറ്റി എഫ്‌സി, ലാലിഗയിലെ ജീറോണ എഫ് സി എന്നിവരാണ് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ജൂലൈ 24ന് ആരംഭിക്കുന്ന അഞ്ചു ദിവസത്തെ പോരാട്ടത്തിൽ മത്സരിക്കുക.

ഈ മാസം 24ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയും മെൽബൺ സിറ്റി എഫ് സിയുമായാണ് ആദ്യ മത്സരം.