പുതുവത്സരം വിജയാഘോഷമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്; ഹൈദരാബാദ് എഫ്‌സിയെ കീഴടക്കിയത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്

Jaihind News Bureau
Monday, January 6, 2020

പുതുവത്സരം ആഘോഷമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് കീഴടക്കി കേരളം സ്വന്തം മൈതാനത്ത് പുതുവർഷം ആഘോഷിച്ചു.

മത്സരത്തിൻറെ 14-ആം മിനിറ്റിൽ ലീഡ് വഴങ്ങിയശേഷമാണ് കേരളം തിരിച്ചടിച്ചത്. ബ്ലാസ്റ്റേഴ്‌സ് നായകൻ ബർത്തലോമിയോ ഓഗ്‌ബെച്ചെയുടെ ഇരട്ടഗോളുകളാണ് കേരളത്തിന് മിന്നും വിജയം സമ്മാനിച്ചത്.

33 മിനിറ്റിൽ തന്നെ ഓഗ്‌ബെച്ചെ കേരളത്തെ സമനിലയിൽ എത്തിച്ചു. 39-ാം മിനിറ്റിൽ വ്‌ലാൽകോ ദ്രൊബറോവിലൂടെ കേരളം ലീഡ് ഉയർത്തി. റാഫേൽ മെസ്സി ബൗളി 45-ാം മിനിറ്റിലും സെയ്ത്യാസെൻ സിംഗ് 59-ാം മിനിറ്റിലും ലക്ഷ്യം കണ്ടു.

75-ആം മിനിറ്റിലായിരുന്നു ഓഗ്‌ബെച്ചെയുടെ രണ്ടാം ഗോൾ പിറന്നത്. ബോബോയാണ് ഹൈദരാബാദിൻറെ ഏകഗോൾ നേടിയത്. സീസണിൽ ബ്ലാസ്റ്റേഴ്‌സിൻറെ രണ്ടാം ജയമാണ് ഇത്. പോയിൻറ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് കേരളം.