മലപ്പുറത്ത് നിന്ന് കാണാതായ ഒമ്പതുവയസുകാരനായി തെരച്ചില്‍ തുടരുന്നു

Jaihind Webdesk
Monday, August 27, 2018

മലപ്പുറം മേലാറ്റൂരിലെ എടയാറ്റൂരിൽ നിന്നും കാണാതായ ഒമ്പത് വയസുകാരൻ മുഹമ്മദ് ഷെഹീന് വേണ്ടിയുള്ള രണ്ടാം ദിവസത്തെ തെരച്ചിലും വിഫലമായി. കുട്ടിയെ ആനക്കയത്തെ പാലത്തിൽ നിന്നും കടലുണ്ടി പുഴയിലേക്ക് തള്ളിയിട്ടുവെന്ന പിതൃ സഹോദരൻ മുഹമ്മദിൻറെ മൊഴിയെ തുടർന്നാണ് കടലുണ്ടി പുഴയിൽ കഴിഞ്ഞ രണ്ട് ദിവസമായി തെരച്ചിൽ തുടരുന്നത്.