ഹാർദിക് പട്ടേലിനെ കാണാനില്ല; പരാതിയുമായി ഭാര്യ

Jaihind News Bureau
Friday, February 14, 2020

ഹാർദിക് പട്ടേലിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. 20 ദിവസമായി ഹാർദിക് പട്ടേലിനെക്കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ഭാര്യ കിഞ്ചൽ പട്ടേൽ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഫെബ്രുവരി പതിനൊന്നിന് ഡൽഹി തിരഞ്ഞെടുപ്പിൽ വിജയിച്ച അരവിന്ദ് കെജ്രിവാളിനെ പ്രശംസിച്ച് ഹാർദികിന്‍റെ ട്വിറ്റർ സന്ദേശം പുറത്ത് വന്നിരുന്നു.

ഹാർദിക് പട്ടേലിനെ കാണാനില്ലാതായ സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നും കിഞ്ചൽ ആരോപിച്ചു. വീഡിയോയിലൂടെയാണ് പരാതി പറഞ്ഞിരിക്കുന്നത്. പട്ടേല്‍ സമരത്തിന്‍റെ പേരിലുള്ള കേസുകള്‍ ചുമത്തി ഹര്‍ദിക് പട്ടേലിനെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും കിഞ്ചൽ കുറ്റപ്പെടുത്തി.

അന്ന് ഹര്‍ദികിനൊപ്പം സമരത്തിനുണ്ടായിരുന്ന മറ്റു നേതാക്കളുടെ പേരില്‍ കേസെടുക്കുന്നില്ല. അവർ ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്’ കിഞ്ജല്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.