പ്രളയക്കെടുതി : ഓണനാളിലും ഭക്ഷണം പോലും കിട്ടാതെ നിരവധി പേർ

Jaihind News Bureau
Saturday, August 25, 2018

പേമാരി പെയ്തൊഴിഞ്ഞ പത്തനംതിട്ട ജില്ലയിലെ പലയിടങ്ങളും വാസയോഗ്യമല്ലാത്തതിനാൽ ദുരിതാശ്വാസ ക്യാമ്പിലെ മുഴുവൻ ആളുകൾക്കും വീടുകളിലേക്ക് പോകുവാൻ സാധിച്ചിട്ടില്ല. ഓണ ദിവസം ആയതിനാൽ കാമ്പിൽ കഴിയുന്നവർക്ക് ഓണക്കിറ്റും, ഓണസദ്യയും ഒക്കെ വിളമ്പുമ്പോൾ ക്യാമ്പിൽ എത്തിപെടാൻ സാധിക്കാത്തവർക്ക് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്.