ശക്തമായ മഴയില്‍ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് കോഴിക്കോട് കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പി.വി അൻവറിന്റെ വിവാദ പാർക്കിന് ദുരന്ത നിവാരണ സേന സ്റ്റോപ്പ് മെമ്മോ നൽകിയത്.
പാർക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വാട്ടർ തീം പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്താണെന്ന് കലക്ടർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. മണ്ണിടിച്ചിലിന് സാധ്യതയില്ലെന്നു ഉറപ്പ് വരുത്തിയതിനുശേഷം മാത്രമേ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാവൂ എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേ സമയം ഉരുൾപൊട്ടൽ ഉണ്ടായ സാഹചര്യത്തിൽ പാർക്ക് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ മുരുകേഷ് നരേന്ദ്രൻ കോഴിക്കോട് കലക്ടർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.