ദുബായിൽ ഫ്രീലാൻസേഴ്സിന്‌  ഒരു വർഷത്തെ തൊഴിൽ വീസ

Jaihind News Bureau
Tuesday, June 26, 2018

ദുബായിൽ ഫ്രീലാൻസേഴ്സിന്‌  കുറഞ്ഞ നിരക്കിൽ വർക്ക് വീസ അനുവദിക്കുന്ന പുതിയ നിയമം പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇനി വിദ്യാഭ്യാസം, മീഡിയ എന്നീ രണ്ട് വിഭാഗങ്ങളിൽ ഒരു വർഷത്തെ തൊഴിൽ വീസ അനുവദിക്കും.

ഒരു വർഷത്തെ വിസയ്ക്ക് എഴായിരത്തി അഞ്ഞൂര് ദിർഹമാണ് വിസാ നിരക്ക്. നേരത്തെ ഇത് 15,000 ദിർഹമായിരുന്നു . ദുബായ് മീഡിയാ സിറ്റി, ദുബായ് നോളേജ് പാർക്ക് എന്നീ രണ്ടു വിഭാഗങ്ങളിലാണ് ഈ വീസ . അനുവദിക്കുകയെന്ന് ടീക്കോം അറിയിച്ചു. ഗോ ഫ്രീൻലാൻസ് എന്ന പേരിലാണ് ഈ വീസ സമ്പ്രദായം അറിയപ്പെടുക . ഇത്തരം വീസ ക്കാർക്ക് കുടുംബത്തെയും രക്ഷിതാക്കളെയും സ്പോൺസർ ചെയ്യാമെന്നും നിയമത്തിൽ പറയുന്നു.

വിദ്യാഭ്യാസ വിഭാഗത്തിൽ ഉപദേശകൻ, ഗവേഷകർ, ഇലേണിങ് ഉപദേശകർ എന്നിവർക്കാണ് വിസ അനുവദിക്കുന്നത് – അതേ സമയം മീഡിയാ വിഭാഗത്തിൽ ജേണലിസ്റ്റ്, ക്യാമറമാൻ, ആക്ടർ , ആനിമേറ്റർ എന്നീ വിഭാഗങ്ങൾക്കും ഒരു വർഷത്തെ വർക്ക് വീസ അനുവദിക്കും