ട്രംപ്-ടസ്ക് ട്വിറ്റര്‍ യുദ്ധം കൊഴുക്കുന്നു

Jaihind News Bureau
Wednesday, July 11, 2018

നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌ക് രംഗത്ത്. നാറ്റോ രാജ്യങ്ങളെ താഴ്ത്തിക്കെട്ടരുതെന്ന് മുന്നറിയിപ്പ്.

നാറ്റോ രാജ്യങ്ങൾ സുരക്ഷയ്ക്കായി കൂടുതൽ വിഹിതം നീക്കിവെക്കണമെന്ന നിലപാട് ഉച്ചകോടിയിൽ ആവർത്തിക്കാനൊരുങ്ങുകയാണ് ട്രംപ്. വരുമാനത്തിന്റെ രണ്ട് ശതമാനം രാജ്യസുരക്ഷയ്ക്കായി നീക്കിവെക്കണം എന്നാണ് ട്രംപിന്റെ നിർദേശം. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ട്രംപ് തെരേസ മേയുമായും, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായും കൂടിക്കാഴ്ച നടത്തും.