ജമ്മു-കശ്മീരില്‍ സൈന്യവും ആള്‍ക്കൂട്ടവുമായി ഏറ്റുമുട്ടല്‍; വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Jaihind News Bureau
Sunday, July 8, 2018

ജമ്മു-കശ്മീരില്‍ കുൽഗാമിൽ സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ കല്ലേറിനെ തുടർന്ന് ഏറ്റുമുട്ടൽ. സുരക്ഷാസൈന്യത്തിന്റെ വെടിവെപ്പിൽ പെൺകുട്ടിയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

കുൽഗാമിൽ പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സൈനികർക്ക് നേരെയാണ് കല്ലേറുണ്ടായത്. ഒരു സംഘം നാട്ടുകാർ കൂട്ടത്തോടെ എത്തി കല്ലേറ് നടത്തുകയായിരുന്നുവെന്ന് സൈനികവക്താവ് പറഞ്ഞു.

ഹാവൂര മിഷിപോറ സ്വദേശികളാണ് മരിച്ച മൂന്നുപേരും. കല്ലേറിൽ ഏതാനും സൈനികർക്കും പരിക്കേറ്റു. അതിനിടെ, ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ്, പുൽഗാവ്, കുൽഗാം ജില്ലകളിൽ മൊബൈൽ, ഇന്റർനെറ്റ് സൗകര്യങ്ങൾ റദ്ദാക്കി. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ മേഖലയിൽ കൂടുതൽ സുരക്ഷാസൈനികരെ വിന്യസിച്ചിട്ടുണ്ട്.