ജമ്മു-കശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്ക്

Jaihind News Bureau
Tuesday, July 31, 2018

ജമ്മു-കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ഭീകരാക്രമണത്തില്‍ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു. ഷേർബാഗിലെ ക്ഷേത്രത്തിന് സുരക്ഷയൊരുക്കിയിരുന്ന ജവാന്മാർക്ക് നേരെയാണ് ഭീകരുടെ ഗ്രനേഡ് ആക്രമണമുണ്ടായത്.
ഭീകരരെ കണ്ടെത്തുന്നതിനായി തെരച്ചിൽ ശക്തമാക്കിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.