ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

Jaihind News Bureau
Saturday, June 30, 2018

ജമ്മു-കശ്മീരിലെ പുൽവാമയില്‍ തമുന ഗ്രാമത്തിൽ സുരക്ഷാസേനയും പ്രാദേശിക ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു.

പ്രാദേശിക ഭീകരവാദികളുമായിണ് ഏറുമുട്ടൽ നടന്നത്. ഭീകരാവാദികളുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാസേന പ്രദേശത്ത് എത്തിയത്. പരിശോധന നടത്തുന്നതിടയിലായിരുന്നു ഏറ്റുമുട്ടല്‍. പതിനഞ്ചുകാരനായ ഫൈസാൻ അഹമ്മദ് ഖാനാണ് വെടിയേറ്റ് മരിച്ചത്. എട്ട് സാധാരണക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

ഊഹാപോഹങ്ങൾ പടരുന്നത് തടയുന്നതിന്റെ ഭാഗമായി അധികൃതർ പുൽവാമയിൽ ഇന്റർനെറ്റ്- മൊബൈൽ സേവനങ്ങൾ താത്കാലികമായി റദ്ദാക്കി. കഴിഞ്ഞ ദിവസം നടന്ന എറ്റുമുട്ടലിലും ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുൽവാമയിലെ ഭീകരാക്രമണം.