കേന്ദ്രസർക്കാരിനെതിരെ വിമർശനം; കോണ്‍സുല്‍ ജനറല്‍ വേദിവിട്ടിറങ്ങിപ്പോയി

Jaihind News Bureau
Thursday, June 14, 2018

ദുബായ് : കേന്ദ്രസർക്കാരിനെ വിമർശിച്ചതിൽ പ്രതിഷേധിച്ച് പൊതുവേദിയിൽ നിന്ന് കോൺസൽ ജനറൽ ഇറങ്ങി പോയി. അന്തരിച്ച മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്‍റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിനൊപ്പം ഒരുക്കിയ ഇഫ്താർ പരിപാടിയിൽ നിന്ന്, നോമ്പുപോലും തുറക്കാതെയാണ് മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനായ വിപുൽ വേദി വിട്ടത്.