കശ്മീരില്‍ പ്രളയം; മൂന്ന് മരണം

Jaihind News Bureau
Sunday, July 1, 2018

കനത്ത മഴയില്‍ ഝലം നദി കരകവിഞ്ഞപ്പോള്‍

ജമ്മു-കശ്മീര്‍: കനത്തമഴയെത്തുടർന്നുണ്ടായ പ്രളത്തിൽ കശ്മീരിൽ മൂന്ന് പേർ മരിച്ചു. മഴ തുടരുന്നതിനാൽ കശ്മീർ താഴ്വരയിൽ ജാഗ്രതാനിർദേശം നല്‍കിയിരുന്നു. സംസ്ഥാന ദുരന്തനിവാരണ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ഝലം നദിയുടെ കരയില്‍ മണല്‍ച്ചാക്കുകള്‍ നിരത്തുന്നു

കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത അതിശക്തമായ മഴയാണ് ഝലം നദിയെ ജലനിരപ്പ് ഉയരാൻ കാരണമായത്. ആനന്ദ്നഗർ ജില്ലയിലെ സംഗമിലും ശ്രീനഗറിലെ റാം മുൻഷി ബാഗിലുമാണ് ഝലം നദീജല നിരപ്പ് അപകടകരമാംവിധം ഉയർന്നത്. ഇതിനെത്തുടർന്ന് അമർനാഥ് യാത്രയും റദ്ദ് ചെയ്തിട്ടുണ്ട്.