അഭിമന്യു കൊലക്കേസ്; മുഖ്യപ്രതി ഒളിവില്‍

Jaihind News Bureau
Wednesday, July 4, 2018

 

മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഒളിവിൽ. കുടുംബവുമായി ഇയാൾ നാടുവിട്ടതായാണ് സൂചന. പ്രതികൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ വൈകിയത് പ്രതികൾക്ക് സഹായകമായെന്നാണ് വിലയിരുത്തൽ. പ്രതികൾ എറണാകുളം ജില്ല വിട്ടതായാണ് സംശയം.

കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ റിമാന്‍ഡ് ചെയ്തു. കോട്ടയം സ്വദേശി ബിലാൽ, പത്തലംതിട്ട സ്വദേശി ഫാറൂഖ്, ഫോർട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരെയാണ് എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഇന്നലെ രാത്രിയാണ് പ്രതികളെ ഹാജരാക്കിയത്.

അതേസമയം മഹാരാജാസ് കോളേജ് ഇന്ന് വീണ്ടും തുറന്നു. ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്കുള്ള ക്ലാസ് തിങ്കളാഴ്ചയാണ് ആരംഭിക്കുക.