തിരുവനന്തപുരത്ത് യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ ; 2 പേർ കസ്റ്റഡിയില്‍

Jaihind Webdesk
Monday, June 28, 2021

തിരുവനന്തപുരം ചാക്കയ്ക്ക് സമീപം യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഊബർ ഡ്രൈവറായ സമ്പത്താണ് കൊല്ലപ്പെട്ടത്. കഴുത്തിനും കാലിലും കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമ്പത്തിന്‍റെ സുഹൃത്തുക്കളായ സനല്‍,സജാദ് എന്നിവരാണ് കസ്റ്റഡിയിലായത്. കൊലപാതകത്തിന് പിന്നില്‍ മയക്കുമരുന്ന് മാഫിയാ സംഘമെന്നും സംശയം.