‘കൊല്ലം ആക്രമണം ചിന്താ ജെറോം നല്‍കിയ ക്വട്ടേഷന്‍; കേസില്‍ പ്രതി ചേർക്കണം’: തെളിവ് പുറത്തുവിട്ട് യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Thursday, February 23, 2023

കൊല്ലം: യുവജന കമ്മീഷന്‍ ചെയർപേഴ്സണ്‍ ചിന്താ ജെറോം നൽകിയ ക്വട്ടേഷനാണ് കൊല്ലത്ത് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരേയുണ്ടായ ആക്രമണമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ. ചിന്താ ജെറോമിനെതിരെ പരാതി നൽകിയതി‍ന്‍റെ
പ്രതികാരമാണെന്നും നേതാക്കള്‍ ആരോപിച്ചു. ചിന്തയുടെ അറിവോടെയും ഗൂഢാലോചനയുടെയും ഭാഗമായിട്ടാണ് അക്രമം നടന്നതെന്നും കേസിൽ ചിന്തയെ പ്രതിയാക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കൾ കൊല്ലത്ത് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഇതിനു തെളിവായി അക്രമം നടന്ന ദിവസം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും ചിന്തയും ആക്രമണം നടത്തിയ രണ്ട് ക്രിമിനലുകളും ചേർന്ന് ഡിവൈഎഫ്ഐ ഓഫീസിൽ പാട്ടുപാടുന്ന വീഡിയോ പത്രസമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ പുറത്തുവിട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഫൈസൽ കുളപ്പാടം, കുരുവിള ജോസഫ്, കൊല്ലം നിയോജകമണ്ഡലം പ്രസിഡന്‍റ് ശരത് മോഹന്‍ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകര്‍ക്ക് നേരെ ഡിവൈഎഫ്ഐ ക്രിമിനലുകള്‍ നടത്തിയ ആക്രമണം