മന്ത്രി കെ.ടി.ജലീലിന്‍റെ ഓഫീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു

Jaihind News Bureau
Thursday, December 5, 2019

മന്ത്രി കെ.ടി.ജലീലിന്‍റെ ഓഫീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. മാർക്ക് ദാനം, ബന്ധുനിയമനം എന്നീ വിഷയങ്ങൾ ചൂണ്ടിക്കാട്ടി
മന്ത്രി രാജി വയ്ക്കണമെന്ന ആവശ്യവുമായി എത്തിയ പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് തള്ളി കയറി. യൂത്ത് കോൺഗ്രസ്
പ്രവർത്തകർ ഓഫീസിന് മുന്നിൽ കുത്തിയിരുന്നും പ്രതിഷേധിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.