കാരോട് ബൈപ്പാസിലെ ടോൾ പിരിവ് : യൂത്ത് കോണ്‍ഗ്രസ് ഉപരോധത്തില്‍ സംഘർഷം ; എം.വിന്‍സെന്‍റ് എംഎല്‍എ ഉള്‍പ്പെടെ അറസ്റ്റില്‍

Jaihind Webdesk
Friday, September 3, 2021

തിരുവനന്തപുരം : കഴക്കൂട്ടം – കാരോട് ബൈപ്പാസിലെ ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തം. കഴക്കൂട്ടം – കാരോട് ഹൈവേ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഉപരോധിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധത്തിനിടെ എം.വിന്‍സെന്‍റ് എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു.

പണിതീരാത്ത റോഡിലെ ടോൾ പിരിവ് നിർത്തലാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. 25 കി.മീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് യാത്ര സൗജന്യമായി അനുവദിക്കണം.യൂത്ത് കോൺഗ്രസ് തിരുവന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.