കഴക്കൂട്ടം വാര്‍ഡില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് യൂത്ത് കോണ്‍ഗ്രസ്; മാതൃക

Jaihind Webdesk
Sunday, June 6, 2021

തിരുവനന്തപുരം : യൂത്ത് കെയറിന്‍റെ ഭാഗമായി കഴക്കൂട്ടം വാർഡിലെ ഓടകളും പരിസര പ്രദേശങ്ങളും ശുചീകരിക്കുന്നതിന് തുടക്കംകുറിച്ച് യൂത്ത് കോൺഗ്രസ്. പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ച് കഴക്കൂട്ടം രാമചന്ദ്രനഗറിൽ വൃത്തിഹീനമായി കിടന്ന ഓടയും പരിസരവും വൃത്തിയാക്കി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് മായദാസ്, യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് ജനറൽ സെക്രട്ടറി മനോജ് മോഹൻ, കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് സന്തോഷ്, കിച്ചു, രഞ്ജിത്, ബാനർജി തുടങ്ങിയവർ നേതൃത്വം നൽകി.

കൊവിഡ് കാലത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും സമൂഹസേവനത്തിലൂടെയും മാതൃകയാവുകയാണ് യൂത്ത് കോണ്‍ഗ്രസ്. കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ മരുന്നും ഭക്ഷണസാധനങ്ങളും ഉള്‍പ്പെടെ എത്തിച്ചുനല്‍കുന്നതിലൂടെ മഹാമാരിക്കാലത്ത് വലിയ ആശ്വാസമാവുകയാണ് യൂത്ത് കെയറിന്‍റെ പ്രവര്‍ത്തനങ്ങള്‍.