യെച്ചൂരിക്കും കേരളത്തിലെ സിപിഎമ്മിനും ആർഎസ്എസിനോട് ഇരട്ട സമീപനം : ജയറാം രമേശ്

Saturday, January 19, 2019

കേരളത്തിലെ സിപിഎമ്മിനും, സീതാറാം യെച്ചൂരിക്കും ആർ എസ് എസിനോട് ഇരട്ട സമീപനമാണെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ജയറാം രമേശ്. കേരളത്തിലെ ഇടത് സർക്കാർ ബിജെപിക്ക് വളരാൻ അവസര നൽകുകയാണെന്നും ജയറാം രമേശ് കോഴിക്കോട് പറഞ്ഞു.

രാജ്യത്തെ കർഷകരും മറ്റും തികഞ്ഞ അസംതൃപ്തരാണെന്നതിന്‍റെ വ്യക്തമായ സൂചനയാണ് 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം. കർഷകർക്ക് വരുമാന സ്ഥിരത ഉറപ്പ് നൽകുന്നതായിരിക്കും കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെന്നും, GST ഘടന പൊളിച്ചെഴുതുമെന്നും ജയറാം രമേശ് അറിയിച്ചു.

 

https://youtu.be/tdXMv5SvQ1o