സാമൂഹ്യമാധ്യമങ്ങളിലെ തെറ്റായ പ്രചാരണം: കര്‍ശന നടപടിയെന്ന് ഡി.ജി.പി

Jaihind Webdesk
Monday, October 22, 2018

ഐ.ജി മനോജ് ഏബ്രഹാമിനെതിരെയും ശ്രീജിത്തിനെതിരെയും സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇത്തരം പ്രചരണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മതത്തിന്‍റെ പേരില്‍ ഐ.ജി.മനോജ് എബ്രഹാമിനെതിരേയും വിശ്വാസത്തിന്‍റെ പേരില്‍ ഐ.ജി എസ് ശ്രീജിത്തിനെതിരേയും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം ന്യായീകരിക്കാനാകാത്തതാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന് തന്‍റെ നിയമപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് മതമോ വിശ്വാസമോ ഒരിക്കലും തടസമല്ല. മതത്തിന്‍റേയും വിശ്വാസത്തിന്‍റേയും പേരില്‍ പോലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുന്നത് അനുവദിക്കാനാകില്ല. നിയമപരമായും കൃത്യമായും ചുമതലകള്‍ നിര്‍വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ നിര്‍വീര്യരാക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുനില്‍ക്കണമെന്നും ഡി.ജി.പി ലോക്നാഥ് ബഹ്റ ആവശ്യപ്പെട്ടു.