കൊവിഡ് -19 : ലോകത്താകെ മരണസംഖ്യ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ 22.5 ലക്ഷം

Jaihind News Bureau
Saturday, April 18, 2020

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഇരുപത്തിരണ്ടര ലക്ഷം കടന്നു. മരണ സംഖ്യ ഒരു ലക്ഷത്തി അമ്പത്തി അയ്യായിരത്തിലേക്ക് അടുക്കുകയാണ്. 22,50,752 പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 1,54,261 പേർ മരിച്ചു. ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ് .

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള അമേരിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 7,10,021 രോഗികളാണ് അമേരിക്കയില്‍ ആകെയുള്ളത്.